05:23pm 06 November 2026
NEWS
​'മെയ്ഡ് ഇൻ ഖത്തർ' ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി തലബാത്ത്
06/11/2026  12:02 PM IST
nila
​മെയ്ഡ് ഇൻ ഖത്തർ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി തലബാത്ത്

 

ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ വർഷത്തെ 'ദേശീയ ഉൽപ്പന്ന വാരത്തോടനുബന്ധിച്ച്' സ്വദേശി ഉൽപ്പന്നങ്ങൾക്ക് ഡിജിറ്റൽ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കാൻ മുന്നിട്ടിറങ്ങി തലബാത്ത്. നവംബർ 5 മുതൽ 12 വരെ നടക്കുന്ന വാരഘോഷത്തിന്റെ ഭാഗമായി, ഖത്തറിലെ പ്രാദേശിക നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള സൗകര്യമാണ് ഈ പ്രമുഖ ഡെലിവറി ആപ്പ് ഒരുക്കുന്നത്.
​ആപ്പിലെ തങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റുകളിൽ 'മേഡ് ഇൻ ഖത്തർ' ഉൽപ്പന്നങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേക ടാഗുകളും ഡിജിറ്റൽ ബാനറുകളും തലബാത്ത് ക്രമീകരിച്ചിട്ടുണ്ട്. 'തലബാത്ത് മാർട്ട്' വഴിയും മറ്റ് പ്രാദേശിക വിതരണക്കാർ വഴിയും ലഭിക്കുന്ന സ്വദേശി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപഭോക്താക്കൾക്ക് ഇതിലൂടെ എളുപ്പമാകും.
​സ്വദേശി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഖത്തർ നാഷണൽ വിഷൻ 2030-ന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങളിലൊന്നായ സാമ്പത്തിക സുസ്ഥിരതയ്ക്ക് കരുത്തേകുമെന്ന് തലബാത്ത് ഖത്തർ മാനേജിംഗ് ഡയറക്ടർ മുഅയ്യദ് ആഖിൽ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയവും സ്വകാര്യ മേഖലയും തമ്മിലുള്ള ഈ സഹകരണം പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img